നോമ്പ് കാലം വരുമ്പോൾ….

വേനൽ കാലത്തെ നോമ്പ് കാലം

ഏറ്റവും കൂടുതൽ ഉഷ്ണം അനുഭവപ്പെടുന്ന കാലാവസ്ഥ യുടെ ഇടയ്ക്ക് വന്നെത്തിയ നോമ്പ് കാലത്തിലൂടെ കടന്നു പോകുകയാണ് നമ്മൾ  

ഉഷ്ണധിക്യം മൂലം നിർജലീകരണം ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ നോമ്പ് തുറന്നതിനു ശേഷം  ജലാംശം അടങ്ങിയ മധുര നാരങ്ങ മുന്തിരി തണ്ണിമത്തൻ മുതലായ പഴങ്ങളും  കക്കിരി വെള്ളരി മുതലായ പച്ചക്കറി കളും ഇടയ്ക്കിടെ ധാരാളമായി കഴിക്കുന്നത് നല്ലതാണ്.

എരിവ്, പുളി, ഉപ്പ്  എന്നീ രസങ്ങൾ അച്ചാർ പപ്പടം കൊണ്ടാട്ടം എണ്ണയിൽ വറുത്ത സാധനങ്ങൾ മുതലായവ ഉപയോഗിക്കുന്നത് കഴിയുന്നത്ര കുറച്ചാൽ നല്ലതാണ്.

തേൻ ചേർത്ത തണുത്ത വെള്ളം,  ഉപ്പ് ചേർക്കാതെ തയ്യാറാക്കിയ ചെറു  നാരങ്ങ വെള്ളം ആവശ്യമെങ്കിൽ മധുരമോ തേനോ ചേർത്ത് കുടിക്കുവാൻ ഉപയോഗിക്കാം. പാൽ കുടിക്കുന്നത് നല്ലതാണ്

ഫ്രിഡ്ജ് ഇൽ വെച്ച് തണുപ്പിച്ച വെള്ളം മറ്റു ശീതള പാനീയങ്ങൾ , ആഹാരസാധനങ്ങൾ  എന്നിവ ഉപയോഗിക്കുമ്പോൾ ഒരു സുഖമുണ്ടാകുമെങ്കിലും ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ ഒഴിവാക്കേണ്ടതാണ്.

ദഹിക്കാൻ ബുദ്ധിമുട്ടുള്ള ആഹാരങ്ങളുടെയും ബേക്കറി സാധനങ്ങളുടെയും ഉപയോഗം കഴിയുന്നത്ര ഒഴിവാക്കുക

കോഴി മാംസം, മുട്ട മറ്റു മാംസങ്ങളും അധികമായി  ഈ നോമ്പ് കാലം ഉപയോഗിക്കുന്നത് നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ടി ഇരിക്കുന്നു

രാത്രി കൃത്യ സമയത്തു ഉറങ്ങണം  പകൽ ഉച്ചക്ക് കുറച്ചു സമയം ഉറങ്ങുന്നത് നല്ലതാണ് .  വെയിൽ ഉള്ള സമയത്തെ യാത്ര പൂർണമായും ഒഴിവാക്കുക ശരീരം അധികം ക്ഷീണിക്കാതെയും വിയർക്കാതെയും ഇരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

പ്രമേഹം രക്തസമ്മർദ്ദം മുതലായ രോഗമുള്ളവർ ദിവസേന മുടങ്ങാതെ കൃത്യ സമയത്തു കഴിച്ചു വരുന്ന മരുന്നുകൾ നോമ്പ് കാലത്തും ഉപയോഗിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

തലകറക്കം ഛർദി ക്ഷീണം  മയക്കം മുതലായ ലക്ഷണങ്ങൾ അധികമായി ഉണ്ടാവുകയാണെങ്കിൽ ഉടനെ വൈദ്യ സഹായം തേടേണ്ടതാണ്..

ഇത്തരം കാര്യങ്ങൾ കൃത്യമായി പാലിച്ചു കൊണ്ട് ഈ ഉഷ്ണ കാലത്തെ നോമ്പ് നമുക്ക് ആരോഗ്യപ്രദമാക്കാം…

Leave A Reply